26-08 -2012
ഡ്രൈവിംഗ് ടു നെടുമ്പാശ്ശേരി
നല്ല മഴ.... രാവിലെ 6 മണി... പുതച്ചു കിടക്കണം എന്നുണ്ടായിരുന്നു പക്ഷെ ഇന്ന് അച്ഛന്‍ വരും... 2 .5 വര്‍ഷങ്ങള്‍ക് ശേഷം.. RENT നു കാര്‍ എടുത്തിട്ടുണ്ട് എയര്‍പോര്‍ട്ടില്‍ പോകാന്‍.... ...............
രാവിലെ പന്തളത് നിന്ന്‍ യാത്ര തിരിക്കുമ്പോ എന്‍റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. ഈ കാര്‍ ഞാന്‍ നെടുമ്പാശ്ശേരി വരെ ഒറ്റെക്ക് ഓടിച്ചു കൊണ്ട് പോകണം. അച്ഛന്‍ വരുന്ന സന്തോഷം, ഡ്രൈവ് ചെയ്യാന്‍ അവസരം കിട്ടി എന്ന വലിയ ആഗ്രഹം എല്ലാം കൂടി ആയപ്പോ ഞാന്‍ ശെരിക്കും ത്രില്ലില്‍ ആയിരുന്നു. പറഞ്ഞു വെച്ചിരുന്ന കാര്‍ കിട്ടിയില്ലെങ്കിലും ഉള്ളതുവെച്ചു തകര്‍ക്കാം എന്ന് മനസ്സില്‍ ചിന്തിച്ചു . ഡ്രൈവിംഗ് സ്കൂളില്‍ നിന്നു ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് പോക്കറ്റില്‍ വച്ചിട്ട് വര്‍ഷം 6 കഴിഞ്ഞു ഇതേവരെ ഒരു ലോങ്ങ് ഡ്രൈവ് ചെയ്തിട്ടില്ല. പല കുറി മനസ്സില്‍ ഇതിനു മുന്പ് ഓടിച്ച വണ്ടികളും അന്ന പറ്റിയ അബദ്ധങ്ങളും മനസ്സില്‍ ചിത്രീകരിച്ചു വീണ്ടും അത് ആ ലോങ്ങ് ഡ്രൈവിനുള്ള തയ്യാറെടുപ്പായിരുന്നു.ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. അമ്മ, അമ്മാവന്‍, പിന്നെ വിഷ്ണു ഇത്രേം പേരായിരുന്നു സഹയാത്രികര്‍, വിഷ്ണു നല്ല ഡ്രൈവര്‍ ആണ് അവന്‍ ആണ് എന്നെ തരക്കേടില്ലാതെ ഡ്രൈവ് ചെയ്യാന്‍ പഠിപിച്ചത്
പന്തളത്നിന്ന്‍ ചങ്ങനാശ്ശേരി വഴി ആലപ്പുഴ കേറി ബൈ പസ്സില്‍ കൂടി നെടുമ്പാശ്ശേരി അതാണ് മനസ്സില്‍ ഉള്ള റൂട്ട്. മനോഹരമായ MC റോഡ് ചെങ്ങന്നൂര്‍ വരെ അതുകഴിഞ്ഞാല്‍ പിന്നെ ചങ്ങനാശ്ശേരി വരെ കുതിരപ്പുറത്ത് ഇരിക്കണ പോലെ ആണ്.
MC റോഡ് വിശാലമായി പറന്നു കിടക്കുന്നു പന്തളത് നിന്ന് ചെങ്ങന്നൂര്‍ വരെ ഡ്രൈവിംഗ് ശെരിക്കും ആസ്വദിച്ചു. ഇടയ്ക്കിടെ വരുന്ന ബമ്പുകള്‍ സ്പീഡ് കുറച്ച അത് എന്നെ തെല്ലോന്ന്‍ നിരാശ പെടുത്തി. ഒഴുകി പോകുകയായിരുന്നു എന്‍റെ കാര്‍. ഒരു കാര്‍ വാങ്ങേണ്ടത് ആവശ്യമാണ് എന്ന് എനിക്ക് തോന്നി. പന്തളതുനിന്ന്‍ കഷ്ടിച് 1 .5 k .m കഴിയുമ്പോഴേക്കും വലിയ കോയിക്കല്‍ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രം. അതിനു തൊട്ടു മുന്‍പാണ് ചെറുബംപുകള്‍ അടുക്കി ഇട്ടിരിക്കുന്നത്. അത് വളരെ നല്ലതാണു ചെറിയ കയറ്റവും വളവും കൂടാതെ വൃശ്ചികം - മകരം മാസങ്ങളില്‍ തിരക്ക് ക്രെമാതീതമാണ്, റോഡ് സുരെക്ഷ അതോരിടിയുടെ ഒരു നല്ല തീരുമാനം. പക്ഷെ ഒരു വലിയ പാളിച്ച, കേരളത്തിലെ ഒട്ടുമിക്ക എല്ലാ സ്പീഡ് ബ്രകെരുകളുടെയും സൈന്‍ ബോര്‍ഡ് അതിന്‍റെ തൊട്ടു മുന്നിലരിക്കും അല്ലെങ്കില്‍ അതിന്‍റെ സൈഡില്‍ .
ഞാന്‍ സഞ്ചരിച്ച മികവരും എല്ലാ റോഡുകളിലെയും പോലെ ഇവിടെയും സ്ഥിതി വെത്യസ്തമല്ല. ചെറു പുഞ്ചിരിയോടെ ഞാന്‍ ആ സൈന്‍ ബോര്‍ഡിലേക്ക് നോക്കി. ആല്‍ത്തറയില്‍ എത്തിയപ്പോ കൃതജ്ഞതയോടെ അയ്യപ്പ സ്വാമിയേ വന്ദിച്ചു. ഈ ഡ്രൈവില്‍ എന്‍റെ ഒപ്പം ഉണ്ടാകണമേ എന്ന്‍ നന്നായി പ്രാര്‍ത്ഥിച്ചു. കുറച്ചായി ഞാന്‍ അദ്ധേഹത്തെ കാണാന്‍ പോയിട്ട്, മനസ്സില്‍ ഓര്‍ത്തു. വണ്ടി മോശമല്ലാത്ത വേഗതയില്‍ മുന്നോട്ട് നീങ്ങി, പല വിഷയങ്ങളും സംസാരിച് അമ്മാവന്‍ യാത്രയുടെ വിരസത കുറച്ചു, ഞാനും ഒപ്പം കൂടി അമ്മയെ കളിയാക്കി. ചിലപ്പോഴൊക്കെ ഒരു വിനോദയാത്രയെ അനുസ്മരിപിച്ചു എല്ലാവരും. പല വണ്ടികളും എന്‍റെ കാറിനെ മറികടന്നു പോയി. ഞാന്‍ ആലോചിച്ചു പലരുടെയും ഡ്രൈവിംഗ് രീതി പലതാണ്. ഓരോരുതര്‍കും ഓരോ സ്റ്റൈല്‍. ചിലര്‍ കളിക്കുകയാണ് വണ്ടിവെച്ചു മരണകിനരിലെ അഭ്യാസിയെ പോലെ. മറ്റുചിലര്‍ എല്ലാവരെയും പിന്നിലാക്കി അതിവേഗത്തില്‍ കുതിച്ചുപായുന്നു ഒരു ഫോര്‍മുല one റേസ് കാണുമ്പോലെ. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ യഥാര്‍ത്ഥ അവസ്ഥ മനസിലായത് ഹോറന്‍ ഒഴിച് എല്ലാഭാഗത്തും നല്ല ശബ്ദം. തിരുവല്ല അടുതപോഴേക്കും മഴ ശക്തിയായി
കാറിന്‍റെ മുന്‍ കണ്ണാടിയില്‍ കൂടി ഒന്നും കാണുന്നുണ്ടായിരുന്നില്ല. അത്ര കനത്ത മഴ ആയി മാറി, എന്നാലും ഞാന്‍ അത് ആസ്വദിച്ചു എനിക്ക് മഴയെ വല്ലാതെ ഇഷ്ടമാണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് കുട്ടനാടിന്‍റെ സൌന്ദര്യത്തിന്‍റെ മാറ്റ് കൂട്ടി കൊണ്ട് ആ കറുത്ത ടാര്‍ റോഡ് തെളിഞ്ഞു നിന്നു. ഒരു ഹേലി കോപ്റ്റര്‍ സാവരി കുട്ടനാടന്‍ പുഞ്ച പാടത്തിന്‍റെ മുകളിലൂടെ ആയിരുന്നെങ്കില്‍ വിശാലമായ പച്ച പുല്‍ പടങ്ങളുടെ മനോഹാരിത പുതിയ വര്‍ണം കണ്ണിനു സമ്മാനിക്കുമായിരുന്നു. കളര്‍ കൊട് എത്തിയത് ഞാന്‍ അറിഞ്ഞില്ല അത്ര സമ്പന്നമായ കാഴ്ചയാണ് ആയാത്ര സമ്മാനിച്ചത്. ഒരുപാടു തവണ പോയിട്ടുണ്ടെങ്കിലും ഈ യാത്ര കൂടുതല്‍ എനിക്ക് പ്രിയപെട്ടെതനെന്ന്‍ ഞാന്‍ അറിഞ്ഞു. കളര്‍ കൊട് നിന്ന്‍ വണ്ടി തിരിഞ്ഞത് ആലപ്പുഴ നഗരത്തിന്‍റെ തിരക്കിലെക്കായിരുന്നു, ഇരുമ്പ് പാലത്തില്‍ വണ്ടി കയറിയപ്പോഴും പിച്ചു അയ്യര്‍ jn നും എന്‍റെ ആലപ്പുഴയിലെ ദിന രാത്രങ്ങളെ ഓര്‍മപെടുത്തി. ചേര്‍ത്തലയും മുഹമ്മയും അരൂരും കടന്നപ്പോള്‍ ആലപ്പുഴയുടെ തനിമ കണ്ണിന്‍ മുന്നിലൂടെ ഒഴുകി നീങ്ങുന്നതായി തോന്നി.കണിച്ചുകുളങ്ങര ബോര്‍ഡ് കണ്ടപ്പോള്‍ പഴയ ഒരു വാര്‍ത്ത മനസ്സില്‍ ഓടിയെത്തി അത് വണ്ടിയില്‍ ചര്‍ച്ച ചെയ്യുന്നതും കേട്ടു.
ഒരുപാട് വിശാലമാണ് കൊച്ചി നഗരം.... ഞാന്‍ അത്ര വല്യ ഡ്രൈവര്‍ ഒന്നുമല്ല... അതുകൊണ്ട് തന്നെ ആ വിശാലമായ നഗര വീഥിയിലൂടെ ചീറിപായുന്ന luxury കാറുകളുടെ നിരയിലൂടെ ഞാന്‍ alto ഓടിച്ചുകൊണ്ട് അഭിമാനത്തോടെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു. അതിവേഗം ഓടുന്ന കൊച്ചിനഗരം ഒരുപാട് ബ്ലോഗുകളില്‍ കേട്ട് പരിചയിച്ച പതിവ് വാക്കുകള്‍ ഞാന്‍ കടമെടുത്ത് കൊച്ചിയെ വര്‍ണിക്കുന്നില്ല.എനിക്ക് തിരക്കുള്ള വലിയ നഗരങ്ങള്‍ ഇഷ്ടമല്ല കാരണം നമ്മുടെ വലിയ വലിയ സാഹിത്യ കാരന്മാര്‍ പറയും പോലെ " ഇത്തരം നഗരങ്ങളില്‍ നല്ല സൌഹൃദങ്ങള്‍ ഇല്ല, നല്ല മലയാളികള്‍ ഇല്ല, എല്ലാവര്ക്കും തിരക്ക്, എല്ലാ വരും യൂറോപ്പ്യന്‍ ആകാന്‍ ശ്രെമിക്കുന്നു " കാറില്‍ അരൂര്‍ പാലം കഴിഞ്ഞു മുന്നോട്ട് പോകുമ്പോ എന്‍റെ വലിയ ഒരു മോഹം സഭലമായി. ഒരുപാട് ആശിച്ചതാണ് ഇങ്ങനെ ഒരു യാത്ര സ്വന്തം അല്ലെങ്കിലും ഒരു കാറില്‍ ഞാന്‍ ഡ്രൈവര്‍ സീറ്റില്‍... .....കുണ്ടന്നൂര്‍ എത്തിയപ്പോള്‍ അതാ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു നമ്മുടെ ലെ - മെരിടിയന്‍, അടുത്തിടെ പഴകിയ ഭക്ഷണം കണ്ടെത്തി എന്നാ വാര്‍ത്ത വന്നതുകൊണ്ടാണോ എന്ന് അറിയില്ല ആ ഭീമാകരന്മുഖത്ത് അല്പം ജാള്യത. അടുത്ത് തന്നെ lake shore ഹോസ്പിറ്റല്‍ വൈറ്റ് ഫോര്‍ട്ട് .. അങ്ങനെ നഗരത്തിലെ മുന്ബന്മാര്‍ തല ഉയര്‍ത്തി പ്രൌഡിയോടെ പരസ്പരം മത്സരിക്കുന്നു. കണ്ടാല്‍ ഹരം പിടിപ്പിക്കുന്ന luxury കാറുകളുടെ ഔട്ട് ലെറ്റ് നിര. ഓടി, ബെന്‍സ്, വോള്‍ക്സ് വോഗോന്‍ , ജാഗുഅര്‍, ടോയോട്ടോ, വോള്‍വോ അങ്ങനെ കേരളത്തിലെ മലയാളികളെ "കുഴികള്‍ " ഇല്ലാത്ത റോഡിലൂടെ രാജകീയ സവാരി നടത്താന്‍ മാടിവിളിക്കുന്നു. വ്യവസായ പ്രമുഖനായ ഒബ്രോണ്‍ മാളും, ഗോള്‍ഡ് സൂക് ഗ്രാന്‍ ഡേയും, പലവിധ വ്യാപാരങ്ങള്‍ നടത്തുമ്പോള്‍ ഇമ്മാനുവേല്‍ സില്‍ക്സ് അതിലും വലിയ വിസ്മയം തീര്‍ത്തു ഇടപള്ളിയില്‍ നില്കുന്നു. അധികം സിറ്റി യിലേക്ക് പോകാതെ ബൈ പാസ്സിലൂടെ നെടുമ്പാശ്ശേരി എത്താന്‍ തിരക്കായിരുന്നു. അച്ഛനെ കാണാന്‍......രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും ഉണ്ടായിരുന്നു, ഞങ്ങള്‍ ബൈ പാസ്സിലെ ഹോട്ടലില്‍ കയറി ചൂടുള്ള ഇടിയപ്പം മുട്ട കറി വലിയ കുഴപ്പമില്ല പക്ഷെ മസാല ദോശ വാങ്ങിയ വിഷ്ണു നു പണി കിട്ടി തീരെ മോശം മായിരുന്നുനു ദോശകുള്ളിലെ മസാല. പിന്നെ ഒരേ ഒരു ആശ്വാസം 11 .45 ആയിരുന്നു സമയം 1 ചോറ് കഴിക്കാം എന്ന് കരുതി എല്ലാരും തിരിച്ചു യാത്ര പുറപെട്ടു.
എന്നും മനോഹരി ആണ് ആലപ്പുഴ മഴയുടെ ശക്തി അതിന്‍റെ മാറ്റു കൂട്ടി, ഡ്രൈവര്‍ മാറി വിഷ്ണു ആണ് സാരഥി അതുകൊണ്ട് തന്നെ എനിക്ക് ആലപ്പുഴയുടെ മനോഹാരിത കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി. ചങ്ങനാശ്ശേരി കഴിഞ്ഞപ്പോഴേക്കും നേരം വൈകി. ചോര്‍ഉണ്ണാന്‍ ചെങ്ങന്നൂരിലെ ആര്യാസ് തിരഞ്ഞെടുത്തു ഭാഗ്യം കൊണ്ട് ഊണുണ്ടായിരുന്നു. അങ്ങനെ ഉച്ചയൂണും കഴിഞ്ഞു. അതിനു ഉച്ചയൂണ് എന്ന്‍ പറയില്ല എങ്കിലും വിശപ്പിന്‍റെ ആധിക്യം മനസിനെ ഒരുമണി ആയതേ ഉള്ളു എന്ന്‍ പറഞ്ഞു സമാധാനിപിച്ചു. അങ്ങനെ 5 മണി ആയപ്പോഴേക്കും വീട്ടില്‍ എeത്തി. അച്ഛന്‍ വീട്ടില്‍ കയറി ഞാന്‍ ആ RENT എ കാറിന്‍റെ മുന്നില്‍ അഭിമാനത്തോടെ ഞാന്‍ നിന്നു.