Thursday, May 23, 2013

അപ്രതീക്ഷിത പ്രണയം


ആ കമ്പി അഴികളിലൂടെ പുറത്തേക്ക നോക്കി അങ്ങനെ അവന്‍ വെറുതെ കിടന്നു. ദൂരത്തു നിന്ന് വ ന്ന ആ വണ്ടിയുടെ ശബ്ദം കേട്ട് മുറുമുറുത്തു കൊണ്ട് അവന് തിരിഞ്ഞു കിടന്നു. ഏതൊക്കെയോ ബഹളങ്ങള്‍ അവന്‍
 തിരിഞ്ഞു നോക്കി.. തൊട്ടപ്പുറത്തെ വീട്ടില്‍ പുതിയ താമസക്കാര് വന്നിരിക്കുന്നു. വെറുതെ ആ സാധനങ്ങള്‍ ഇറക്കുന്നതും നോക്കി അവന്‍ തല ചായിച്ചു കിടന്നു

പിന്നാലെ വന്നു നിന്ന ഒരുകാറിl നിന്ന് ഒരു പെണ്കുട്ടി പുറത്തിറങ്ങി.. !!!!! അവന്‍റെ കണ്ണുകള്‍ ചിമ്മി തുറന്നു, അതിസുന്ദരി. അവന് ഇന്ന് വരെ കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും മനോഹരമായ കണ്ണുകള്. എന്തോ ഒരു വശ്യത അവന് ആ കണ്ണുകളില് കണ്ടു. ആ സൌന്ദര്യത്തില് അവന് അറിയാതെ ലയിച്ചുപോയി. അവളുടെ പുഞ്ചിരിയില് ആയിരം വസന്തം ഉണ്ടായിരുന്നു. പെട്ടെന്ന് അവള് അവനെ ഒന്ന് നോക്കി. അവന്റെ മനസ്സില് എന്തോ ഒരു വിങ്ങല്... ആ നോട്ടം അവന് പ്രേതീക്ഷില്ല. ആ നോട്ടം അവന്റെ ഹൃദയം തുളച്ചു... 
അവള് ഒരു പെട്ടിയുമായി ആ വീട്ടിലേക്ക് കയറി പോയി, അവന് നോക്കി കൊണ്ടേ ഇരുന്നു. അവള് വീണ്ടും അവനെ തിരിഞ്ഞു നോക്കി…. പുഞ്ചിരിച്ചു….. അവളുടെ തൂമന്ദഹാസം അവന്റെ കരളിനെ ഇക്കിളി കൂട്ടി..

ഒന്ന് അവളുടെ അടുതെതിയിരുന്നെങ്കില് ആ കൈവിരലല്‍ തുമ്പുകളില്‍ ഒന്ന് സ്പര്ശിക്കാന് കഴിഞ്ഞെങ്കില് അവന്റെ മനസ് ആവേശം കൊണ്ട് കലുഷിതമായി..
അവന് മുന്നോട്ട് ആഞ്ഞു. പക്ഷെ ആ കമ്പി ഇഴകളില് തട്ടി അവന്‍ വീണു.
ആ നിമിഷം അവന് ആശിച്ചു കഴുത്തിലെ ചങ്ങല ഒന്ന് അഴിഞ്ഞിരുന്നെങ്കില്. ഈ കമ്പികള് തകര്ക്കാന് എനിക്ക് ശക്തി ഉണ്ടാരുന്നെങ്കില് ..... ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്ക്കാന് എന്നോണം അവന് നിര്ത്താതെ കുരക്കാന് തുടങ്ങി.... ബൌ ബൌ ബൌ